ആറ് സെന്റിലെ സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന സ്വപ്നവീട്.!!

“ആറ് സെന്റിലെ സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന സ്വപ്നവീട്” വീട് എന്നത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. മൂന്നു ബെഡ്‌റൂമുകളോട് കൂടി അത്യാവശ്യ സൗകര്യങ്ങൾ ഉള്ള വീട് ആയിരിക്കും ആരും ആഗ്രഹിക്കുന്നത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട്

നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. ആറു സെന്റിൽ ദീർഘ ചതുരാകൃതിയിലുള്ള പ്ലോട്ടിൽ എലിവേഷന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. മോഡേൺ ശൈലി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വീടിന്റെ പ്രധാന കവാടം ലിവിങ് റൂമിലേക്കാണ്

കടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഒരു മനോഹരമാക്കുവാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഓപ്പൺ കൺസെപ്റ്റ് ആണ് ഈ വീടിന്റെ പ്രധാന ആകർഷണം. ആധുനിക രീതിയിലാണ് ഡൈനിങ്ങ് സ്‌പേസ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ആകർഷിക്കുന്ന ഒന്നാണ് കോർട്ടിയാർഡ്. ഈ കോർട്ടിയാർഡ് ആണ് ഇന്റീരിയറിൻറെ ഹൃദയഭാഗം എന്ന് തന്നെ പറയാം..

അടുക്കള ഓപ്പൺ സ്‌പെയ്‌സ് ആയാണ് നിർമിച്ചിരിക്കുന്നത്. കിച്ചന്റെ കൂടെ സൗകര്യത്തിനായി വർക്കിങ് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുകളിലും താഴെയുമായി 4 ബെഡ്‌റൂമുകളാണ് ഈ വീടിനു ഉള്ളത്. മുകൾ നിലയിൽ രണ്ടു ബെഡ്‌റൂം കൂടാതെ ഒരു ഓപ്പൺ ടെറസ് കൂടി ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആറ് സെൻറ് സ്ഥലത്ത് 2200 sqft ൽ ആണ് ഈ വീടിന്റെ നിർമാണം..

You might also like