4 ബെഡ്റൂമിലെ അതിമനോഹരഭവനം.. വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്കിതാ വീടിന്റെ പ്ലാനും ഡിസൈനും.!!

Whatsapp Stebin

“4 ബെഡ്റൂമിലെ അതിമനോഹരഭവനം.. വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്കിതാ വീടിന്റെ പ്ലാനും ഡിസൈനും” വ്യത്യസ്തമായ വീടുകൾ നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മളിവിടെ പരിചയപ്പെടുന്നത് ഒരു മനോഹരമായ വീടിന്റെ പ്ലാനും ഡിസൈനും ആണ്. ഈ ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 1711 sqft ആണ്. മുകള്നില അതായത് 159 ചതുരശ്ര മീറ്റർ.. ഈ വീടിന്റെ മുകള്നിലയുടെ വിസ്തീർണം ഏകദേശം 90 ചതുരശ്ര മീറ്റർ ആണ്.

അതായത് 968 sqft. നാല് ബെഡ്‌റൂമുകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. രണ്ടു ബെഡ്‌റൂം താഴെയും രണ്ടെണ്ണം മുകൾ നിലയിലും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. നാലു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ടോയ്‌ലെറ്റ് സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു കോമ്മൺ ബാത്റൂമും ഈ വീടിനുണ്ട്. ഒരു കാര് പാർക്ക് ചെയ്യുവാനുള്ള ഒരു പോർച്ച് ആണ് ഈ വീടിനു ഉള്ളത്.

സിറ്ഔട്ട് നീളത്തിലായാണ് ക്രമീകരിച്ചിരിക്കുന്നത്. സിറ്റൗട്ടിന്റെ സെന്ററിൽ ആയാണ് ലിവിങ് റൂമിലേക്കുള്ള എൻട്രി. ലിവിങ് ഏരിയയോടൊപ്പം തന്നെ ഒരു ഫാമിലി ലിവിങ് ഏരിയയും ഡൈനിങ്ങ് ഹാളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം ആറു പേർക്ക് ഭക്ഷണം കഴിക്കുവാൻ ഉള്ള സൗകര്യത്തിൽ മേശ അറേഞ്ച് ചെയ്യാവുന്നതാണ്. ഈ ഒരു ഡൈനിങ്ങ് ഏരിയയിൽ തന്നെയാണ് സ്റ്റെയറും അറേഞ്ച് ചെയ്തിട്ടുള്ളത്.

അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ അടുക്കളയും അടുക്കളയോട് ചേർന്ന് സ്റ്റോറേജ് സൗകര്യത്തിനായി ഒരു സ്റ്റോർ റൂം കൂടി സെറ്റ് ചെയ്തിട്ടുണ്ട്. വർക്ക് ഏരിയയിൽ പുകയില്ലാത്ത അടുപ്പ് താല്പര്യമെങ്കിൽ സെറ്റ് ചെയ്യാവുന്നതാണ്. മുകൾ നിലയിൽ രണ്ടു ബെഡ്റൂമുകൾ കൂടാതെ കമ്പ്യൂട്ടർ സെറ്റ് ചെയ്യുവാനുള്ള സ്‌പേസ് കൂടി അറേഞ്ച് ചെയ്തിരിക്കുന്നു. മനോഹരമായ ഒരു ബാല്കണിയും ഓപ്പൺ ടെറസ് ആണ് മുകള്നിലയിലുള്ള ഭാഗങ്ങൾ.. Video Credit : mallu designer

Rate this post
You might also like