അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 4 ബെഡ്‌റൂം വീട്.. ആരുടെയും മനം കവരും ഈ വീട്.!!

സ്വന്തമായി വീട് നിർമിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. മികച്ച സൗകര്യങ്ങളോട് കൂടിയ വീട് ആയിരിക്കും ഏതൊരാളുടെയും സ്വപ്നം. ബഡ്ജറ്റിനനുസൃതമായ ഒരു വീട് നിർമിക്കുക, അതിനനുസരിച്ചുള്ള പ്ലാനുകൾ കണ്ടു പിടിക്കുക, അത് നമുക്കനുയോജ്യമായ രീതിയിൽ പണിയുക തുടങ്ങിയവയെല്ലാം വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങളാണ്. ഒരു വീട് നിർമിക്കുവാൻ തുടങ്ങുന്നതിന് മുൻപ്

അതിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇന്റീരിയർ ഏതു രീതിയിൽ ചെയ്യണം എന്നതിനെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നാല് ബെഡ്‌റൂം വീട് നമുക്കിവിടെ പരിചയപ്പെടാം. 2660 Sq feetൽ ആണ് ഈ വീടിന്റെ നിർമാണം. നാലു ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാസ്റ്റർ ബെഡ്‌റൂം, ഗസ്റ്റ് റൂം, കൂടാതെ കിഡ്സ് റൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സിറ്ഔട്ടിൽ നിന്നും കയറി ചെല്ലുന്നത് അതിമനോഹരമായ ലിവിങ് ഏരിയയിലേക്കാണ്. സെറ്റി, ടീവി തുടങ്ങിയവ അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിവിങ്‌നോട് ചേർന്ന് സ്റ്റെയർ റൂമും അവിടെ മാക്സിമം സ്‌പേസ് യൂട്രലൈസ് ചെയുന്ന വിധത്തിൽ വാഷ് ഏരിയ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡൈനിങ്ങ് ഹാളും അടുക്കളയുമായി ഫുൾ ഓപ്പൺ ഒഴിവാക്കിയിട്ടുമുണ്ട്.

പകരം സെമി പാർട്ടീഷൻ ആണ് ചെയ്തിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇന്റീരിയർ ആണ് അടുക്കളയ്ക്ക് ഉള്ളത്. അടുക്കളയിൽ ധാരാളം കബോർഡ് വർക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ സ്റ്റോറേജ് സൗകര്യം ഏറെ മികച്ചതാണ് എന്ന് തന്നെ പറയാം. ഈ വീടിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Home Sweet Home

You might also like