നാല് തലമുറ ഒന്നിച്ച് ഒറ്റ ഫ്രെയിമിൽ..അനുഗ്രഹീത കുടുംബമെന്ന ആരാധകരും..

മലയാളികളുടെ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് അർജുനും സൗഭാഗ്യയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും ദിവസങ്ങൾക്ക് മുമ്പാണ് ആദ്യത്തെ കൺമണി ജനിച്ചത്. കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവും ഒക്കെയായി ​ഗർഭകാലത്തെ ഓരോ വിശേഷവും അർജുനും സൗഭാ​ഗ്യയും സോഷ്യൽമീഡിയ വഴി ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മ താരാ കല്യാണിനും മുത്തശ്ശി

സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മൂന്ന് അമ്മമാരും തനി നാടൻ ലുക്കിൽ പട്ടുസാരിയിലാണ് ഫോട്ടോഷൂട്ടിന് തയ്യാറായത്. കുഞ്ഞു സുദർശന പച്ച ഉടുപ്പിലാണ് ഫോട്ടോയിൽ കാണുന്നത്. എന്തായാലും സുബ്ബലക്ഷ്മി അമ്മയെയും താരാ കല്യാണിനെയും സൗഭാഗ്യയെയും കുഞ്ഞു സുദർശനെയും അടക്കം നാല് തലമുറകളെയും ഒരുമിച്ച് ഒറ്റ ഫ്രെമിൽ കണ്ടതിലുള്ള

സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ഇങ്ങനെയൊരു ദിവസവും ചിത്രവും ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും സൗഭാഗ്യ പറയുന്നു. അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ ഏക മകളാണ് സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു. ഫ്ലവേഴ്സിൽ

സംപ്രെക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെയാണ് അർജുൻ അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. മകൾ ജനിച്ചതു മുതൽ മകളുടെ എല്ലാ വിശേഷങ്ങളും താരദമ്പതികൾ ആരാധകർക്കായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിനെ കയ്യിൽ വെച്ചുകൊണ്ട് ഒരു പുതിയ റീൽസ് അർജുൻ ചെയ്തിരുന്നു. ഒരു ഹിന്ദി പാട്ടിൽ കുഞ്ഞിനെ കയ്യിൽ വെച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന അർജുൻ്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

You might also like